'കിണറല്ലിത്, റോഡിലെ കുഴി'; കണ്ണൂർ ചെങ്ങളായിയിൽ റോഡിൽ വൻ ഗർത്തം, അഞ്ച് മീറ്ററോളം ആഴം
ചെങ്ങളായി- ചുഴലി റോഡിൽ ഗതാഗതം നിരോധിച്ചു
Update: 2025-06-04 06:43 GMT
കണ്ണൂർ: ചെങ്ങളായി- ചുഴലി റോഡിൽ വൻ ഗർത്തം കണ്ടെത്തി.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് ഗര്‍ത്തം കണ്ടെത്തിയത്.കെഎസ്ഇബിയുടെ ജോലി ചെയ്തിരുന്നവരാണ് ഗര്‍ത്തം കണ്ടെത്തിയ വിവരം പിഡബ്ല്യുഡി അധികൃതരെ അറിയിച്ചത്.തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
ചെറിയ വിള്ളലോടെ രൂപപ്പെട്ട കുഴി രാവിലെയായപ്പോഴാണ് വലിയ ഗര്‍ത്തമായി മാറിയത്. സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തും. ടാറിങ്ങിലുണ്ടായ പിഴവല്ല, ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.