Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. വട്ടപ്പാറ സ്വദേശികളായ ബാലചന്ദ്രന്‍ (67), ജയകുമാരി (63) എന്നിവരാണ് മരിച്ചത്. മരുമകൾ വീട്ടിലെത്തി നോക്കിയപ്പോഴായിരുന്നു മൃതദേഹങ്ങൾ കണ്ടത്. ജയകുമാരി മൂന്നു വർഷമായി പാർക്കിങ്സൻസ് രോഗം മൂലം കിടപ്പിലായിരുന്നു.
വട്ടപ്പാറ പൊലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.