പാലക്കാട്ട് 62കാരൻ ഭാര്യയെ കൊലപ്പെടുത്തി; കൊന്നെന്ന് കുടുംബ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം
പാലക്കാട് തൃത്താല ഒതളൂർ കൊങ്ങശ്ശേരി വളപ്പിൽ ഉഷ നന്ദിനി (57) ആണ് മരിച്ചത്
Update: 2025-05-21 13:20 GMT
പാലക്കാട്: ഭാര്യയെ കൊലപ്പെടുത്തിയെന്ന് കുടുംബ ഗ്രൂപ്പിൽ ഭർത്താവിന്‍റെ ഓഡിയോ സന്ദേശം. പാലക്കാട് തൃത്താല ഒതളൂർ കൊങ്ങശ്ശേരി വളപ്പിൽ ഉഷ നന്ദിനി (57) ആണ് മരിച്ചത്. ഭർത്താവ് മുരളീധരനെ (62) തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. ഉഷ നന്ദിനി തളർന്ന് കിടപ്പിലായിരുന്നു.