യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ പ്രഖ്യാപിച്ചതിൽ ഐ ഗ്രൂപ്പിന് എതിർപ്പ്

ചൊവ്വാഴ്ച രാവിലെ കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുമെന്ന് അബിൻ വർക്കി

Update: 2025-10-13 16:57 GMT

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെ പ്രഖ്യാപിച്ചതിൽ ഐ ഗ്രൂപ്പിന് എതിർപ്പ്. അപമാനിച്ചു എന്ന വിലയിരുത്തലിലാണ് അബിൻ വർക്കി. രണ്ട് വർഷം മുമ്പ് വേണ്ടെന്നു വച്ച പോസ്റ്റാണ് ഇപ്പോൾ നൽകിയത്. ദേശിയ സെക്രട്ടറി പദവിയിൽ വലിയ കാര്യമില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. അതിനിടെ ചൊവ്വാഴ്ച രാവിലെ കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുമെന്ന് അബിൻ വർക്കി ഫേസ്ബുക്കിൽ കുറിപ്പിട്ടു.

കെ.സി.വേണുഗോപാൽ പക്ഷക്കാർക്ക് പ്രത്യേക പരിഗണനയയാണ് ലഭിച്ചതെന്നു ഐ ഗ്രൂപ്പിന് വിമർശനമുണ്ട്. സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റാക്കിയത് കെ.സി.വേണുഗോപാലുമായുള്ള അടുപ്പത്തിന്റെ പുറത്താണെന്നും ഐ ഗ്രൂപ്പിന് ആക്ഷേപമുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ സ്ഥാനത്തേക്ക് സജീവമായി അബിൻ വർക്കിയെയാണ് പരിഗണിച്ചിരുന്നത്.

Advertising
Advertising

ഐ ഗ്രൂപ്പ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഇതിനായി ഇടപെടലും നടത്തിയിരുന്നു. തിങ്കളാഴ്ചയാണ് ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചത്. ബിനു ചള്ളിയിലിനെ വർക്കിങ് പ്രസിഡന്റായും പ്രഖ്യാപിച്ചു. കെഎസ് യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, അബിൻ വർക്കി എന്നിവരെ ദേശിയ സെക്രട്ടറിമാരായാണ് നിയമിച്ചത്.

Watch Video Report

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News