കുടുംബ വഴക്ക്; ഇടുക്കിയില്‍ ആറു വയസുകാരനെ ബന്ധു ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തി

കുടുംബപ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Update: 2021-10-03 05:54 GMT
Advertising

ഇടുക്കി ആനച്ചാലിൽ ആറ് വയസുകാരൻ കൊല്ലപ്പെട്ട നിലയിൽ. റിയാസ് മൻസിൽ അല്‍ത്താഫ് ആണ് കൊല്ലപ്പെട്ടത്. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും, അല്‍ത്താഫിനെ ബന്ധുവായ യുവാവ് ചുറ്റികയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. 

കുട്ടിയുടെ മാതാവ് സഫിയയും ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ​ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ മാതാവിനും ആക്രമണത്തിൽ പരിക്കേറ്റു.സഫിയയുടെ സഹോദരിയുടെ ഭ‍ർത്താവായ ഷാജഹാനാണ് അക്രമം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഷാജഹാന്‍ സഫിയയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഉറങ്ങി കിടന്ന സഫിയയേയും മക്കളേയും ചുറ്റിക കൊണ്ട് അക്രമിക്കുകയായിരുന്നു.

കുടുംബവഴക്കിന്‍റെ പശ്ചാത്തലത്തിലാണ് ഭാര്യവീട്ടുകാരെ കൊല ചെയ്യാൻ ഷാജഹാൻ തീരുമാനിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. രാത്രിയോടെ വീട്ടിലെത്തിയ ഷാജഹാൻ ഉറങ്ങി കിടക്കുകയായിരുന്ന ആറ് വയസുകാരന്‍ അല്‍ത്താഫിനയെും സഫിയയേയുയും ആദ്യം ആക്രമിച്ചു. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് അല്‍ത്താഫ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പെട്ടുന്നുണ്ടായ ആക്രമണത്തില്‍ പേടിച്ചുപോയ സഫിയയുടെ 15 വയസ്സുള്ള മകൾ അടുത്ത വീട്ടിലേക്ക് ഓടിയതോടെയാണ് സംഭവം പരിസരവാസികൾ അറിയുന്നത്. സഫിയയുടെ മകളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ഇയാൾ സംഭവസ്ഥലത്ത് നിന്നും മുങ്ങി. പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്


Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News