കോവിഡാനന്തര ചികിത്സയ്ക്ക് പണം ഈടാക്കിയാല്‍ സമരമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് എ.പി.എൽ വിഭാഗത്തിന് കോവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ധനവകുപ്പിന്‍റെ കര്‍ശന നിലപാടിനു പിന്നാലെയാണെന്നാണ് വിവരം.

Update: 2021-08-20 06:26 GMT

കോവിഡാനന്തര ചികിത്സയ്ക്ക് പണം ഇടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തീരുമാനവുമായി മുന്നോട്ടുപോയാല്‍ ശക്തമായ സമര പരിപാടികളുമായി രംഗത്തുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

സംസ്ഥാനത്ത് എ.പി.എൽ വിഭാഗത്തിന് കോവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിക്കൊണ്ട് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ധന വകുപ്പിന്‍റെ കര്‍ശന നിലപാടാണ് ഉത്തരവിനു പിന്നിലെന്നും മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ കാണാതെയാണ് ഉത്തരവിറങ്ങിയതെന്നുമാണ് റിപ്പോര്‍ട്ട്.

Advertising
Advertising

ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സൗജന്യ ചികിത്സ തുടരാനാകില്ലെന്ന് ഫിനാൻസ് സെക്രട്ടറി എതിർ നോട്ടെഴുതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ബന്ധിതനാവുകയായിരുന്നെന്നാണ് വിവരം.

എ.പി.എൽ വിഭാഗത്തിന് ദിവസം 750 രൂപ മുതൽ 2000 രൂപവരെ കിടക്കക്ക്​ ഈടാക്കാനായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നത്. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി നൽകിയിരുന്നു. ബ്ളാക്ക് ഫംഗസ് ചികിത്സയ്ക്കടക്കം​ നിരക്ക് ബാധകമാണ്​. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News