വഖഫ് ഭേദ​ഗതി നിയമത്തിനെതിരെ തൊടുപുഴയിൽ ഇമാം കൗൺസിൽ പ്രതിഷേധ റാലി നടത്തി

പൊതുസമ്മേളനത്തിൽ ദളിത് പാന്തേഴ്‌സ് നേതാവ് കെ. അംബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി.

Update: 2025-04-25 17:24 GMT

ഇടുക്കി: വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി തൊടുപുഴയിൽ താലൂക്ക് ഇമാം കൗൺസിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. മങ്ങാട്ടു കവലയിൽ നിന്ന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിലേക്ക് നടത്തിയ റാലിയിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു.

പൊതുസമ്മേളനത്തിൽ ദളിത് പാന്തേഴ്‌സ് നേതാവ് കെ. അംബുജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ഇമാം കൗൺസിൽ ചെയർമാൻ ഹാഫിസ് നൗഫൽ കൗസരി അധ്യക്ഷത വഹിച്ചു. ഇമാം കൗൺസിൽ ജനറൽ കൺവീനർ അബ്ദുൾ കബീർ റഷാദി, വൈസ് ചെയർമാൻ ഇംദാദുല്ല നദ് വി, ട്രഷറർ ഷഹീർ മൗലവി, തുടങ്ങി വിവിധ മത രാഷ്ട്രീയ സംഘടനാ നേതാക്കളും മഹല്ല് ഭാരവാഹികളും പങ്കെങ്കെടുത്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News