ഇംപോസിഷൻ എഴുതിയില്ല; കൊല്ലത്ത് ആറാം ക്ലാസ്സുകാരന് അധ്യാപകൻ്റെ ക്രൂരമർദനം

ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു

Update: 2023-10-31 08:07 GMT

കൊല്ലത്ത് ആറാം ക്ലാസ്സുകാരന് ക്രൂരമർദനം. ഇംപോസിഷൻ എഴുതിയില്ലെന്ന കാരണത്താൽ ട്യൂഷൻ അദ്ധ്യാപകൻ മർദിച്ചെന്നാണ്പരാതി. ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. കൊല്ലം പട്ടത്താനം അക്കാദമി ട്യൂഷൻ സെന്ററിലെ അദ്ധ്യാപകൻ റിയാസാണ് ക്രൂരമായി മർദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇംപോസിഷൻ എഴുതിയില്ലെന്ന കാരണത്താൽ റിയാസ് കുട്ടിയെ മർദിച്ചത്.

അടികൊണ്ടിട്ടും കരായാത്തതിനെ തുടർന്ന് അധ്യാപകൻ വീണ്ടും മർദിച്ചുവെന്നും പരാതിയുണ്ട്. ട്യൂഷൻ കഴിഞ്ഞ് കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരമറിയുന്നത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ചെൽഡ് ലൈൻ റിയാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

Advertising
Advertising

ചൈൽഡ് ലൈൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ ജെ.ജെ ആക്ട് പ്രകാരം കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അധ്യാപകൻ ഒളിവിലാണെന്നാണ് വിവരം. വിവിധ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ട്യൂഷൻ സെന്ററിലേക്ക് മാർച്ച് നടത്തി.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - നസീഫ് റഹ്മാന്‍

sub editor

Similar News