ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും

അമ്മ നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മേർട്ടം ചെയ്യാനുള്ള തീരുമാനത്തിലേക്കെത്തിയത്

Update: 2022-12-30 03:52 GMT
Advertising

എറണാകുളം: മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും. കുഞ്ഞിന്റെ മരണത്തിൽ ചികിത്സാപിഴവുണ്ടായി എന്ന് കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ ബന്ധുക്കൾ ഡോക്ടർമാരെ മർദിച്ചത് വലിയ വാർത്തയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ നേരിട്ടെത്തി ഹാജരാവുകയും അവർക്ക് ജാമ്യമനുവദിക്കുകയും ചെയ്തിരുന്നു.

കുഞ്ഞിന്‍റെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് ഇപ്പോൾ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മേർട്ടം ചെയ്യാനുള്ള തീരുമാനത്തിലേക്കെത്തിയത്. അൽപ്പസമയത്തിനകം പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾ ആരംഭിക്കും. അഡ്മിറ്റാകാൻ നിർദേശിച്ച സമയത്ത് ഇവർ ആശുപത്രിയിൽ ഹാജരാകാത്തതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News