13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 30 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

വിചാരണ വേളയിൽ കുട്ടിയുടെ അമ്മ കൂറ് മാറിയിരുന്നു

Update: 2022-08-17 09:48 GMT
Editor : Nidhin | By : Web Desk

ഇടുക്കിയിൽ 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 30 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അമ്മയില്ലാത്ത സമയത്ത് മറയൂരിലെ വീട്ടിൽ വച്ചായിരുന്നു പീഢനം.

ഇരയായ പെൺകുട്ടിയുടെയും ദൃക്‌സാക്ഷിയായ സഹോദരിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇടുക്കി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.

വിചാരണ വേളയിൽ കുട്ടിയുടെ അമ്മ കൂറ് മാറിയിരുന്നു. CWC സംരക്ഷണയിലുള്ള കുട്ടിക്ക് പുനരധിവാസത്തിനായി ഒരു ലക്ഷം രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News