മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ മര്‍ദ്ദിച്ച സംഭവം; കുട്ടിയെ ഏറ്റെടുത്ത് പീസ് വാലി

പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് കുട്ടിയെ പ്രവേശിപ്പിക്കുന്നത്.

Update: 2021-05-23 13:28 GMT
Editor : Roshin | By : Web Desk

ഫോര്‍ട്ട് കൊച്ചിയില്‍ പിതാവിന്‍റെ ക്രൂരമര്‍ദനത്തിനിരയായ കുട്ടിയെ കോതമംഗലം പീസ് വാലി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പീസ് വാലി അധികൃതര്‍ ജില്ലാ കലക്ടറെയും സാമൂഹിക നീതി വകുപ്പിനെയും അറിയിച്ചിരുന്നു. അനുമതി ലഭിച്ചതോടെയാണ് നടപടി.

ഫോർട്ട്‌കൊച്ചി ചെറളായികടവിലാണ് മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സുകാരന്‍ പിതാവിന്‍റെ ക്രൂരമര്‍ദനത്തിനിരയായത്. മകനെ പിതാവ് ഉപദ്രവിക്കുന്ന ദൃശ്യം മാതാവാണ് മൊബൈലില്‍ പകര്‍ത്തി പുറംലോകത്തെത്തിച്ചത്. സംഭവത്തിൽ ചെറളായിക്കടവ് സ്വദേശിയായ പിതാവിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു .

Advertising
Advertising

സ്ഥിരമായി മദ്യപിച്ച് എത്താറുളള ഭര്‍ത്താവ് മകനെ നിരന്തരം മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് മാതാവ് പൊലീസിന് നൽകിയിരുന്നു. ഇതേ തുടർന്നാണ് പീസ് വാലി അധികൃതര്‍ കുട്ടിയെ ഏറ്റെടുക്കാനുളള അറിയിച്ചത്. തുടർന്ന് സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫിസർ പീസ് വാലിക്ക് രേഖാമൂലം അനുമതി നൽകുകയായിരുന്നു. പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലാണ് കുട്ടിയെ പ്രവേശിപ്പിക്കുന്നത്.


Full View


Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News