കാഴ്‌ചയില്ലാത്ത അധ്യാപകനെ അപമാനിച്ച സംഭവം; വിദ്യാർഥികൾക്കെതിരെ നടപടിയില്ല, മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ

രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറയണം. കൂടുതൽ നടപടികൾ വേണ്ടെന്നും കൗൺസിലിൽ ധാരണയായി

Update: 2023-08-24 04:17 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പു പറയണമെന്ന് കോളേജ് കൗൺസിൽ. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറയണം. കൂടുതൽ നടപടികൾ വേണ്ടെന്നും കൗൺസിലിൽ ധാരണയായി. 

വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് തീരുമാനം. ആറ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. സംഭവത്തിൽ കേസെടുക്കില്ലെന്ന് എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്. പരാതിയില്ലെന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. 

സംഭവത്തിൽ കോളേജ് അധികൃതരാണ് എറണാകുളം സെൻട്രൽ സ്റ്റേഷൻ പൊലീസിൽ പരാതി നൽകിയത്. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിലടക്കമുള്ള ആറ് വിദ്യാർത്ഥികൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

മൂന്നാംവർഷ ബി.എ പൊളിറ്റിക്കൽ സയൻസ് ക്ലാസിലെ വിഡിയോയായാണ് പ്രചരിച്ചത്. ക്ലാസെടുക്കുന്ന അധ്യാപകനെ അവഹേളിക്കുന്ന തരത്തിലായിരുന്നു വീഡിയോ. അധ്യാപകൻ ക്ലാസിലുള്ളപ്പോൾ ചില വിദ്യാർത്ഥികൾ മൊബൈൽ ഫോൺ നോക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. ‘അറ്റൻഡൻസ് മാറ്റേഴ്സ് ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചത്. 

കാഴ്ചയില്ലായ്മയെയും പരിമിതിയെയും കുട്ടികൾ ദുരുപയോഗം ചെയ്‌തെന്നായിരുന്നു അധ്യാപകൻ ഡോക്ടർ പ്രിയേഷിന്റെ പ്രതികരണം. തെറ്റ് ചെയ്തവർ മാപ്പ് പറയണം. കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു. വ്യക്തിപരമായി ഒരു വിദ്യാർഥിയോടും വിരോധമില്ലെന്നും പ്രിയേഷ് പറഞ്ഞു. രുന്നു. കസേര എടുത്ത് മാറ്റിയ സ്വാതി എന്ന കുട്ടി എന്നെ സഹായിക്കുകയാണ് ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചത് ഒരിക്കലും ന്യായീകരിക്കാനാകില്ല. കോളജിനുള്ളിൽ തന്നെ വിഷയം പറഞ്ഞുതിർക്കണം എന്നാണ് ആഗ്രഹമെന്നും അധ്യാപകൻ വ്യക്തമാക്കി

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News