മീഡിയവൺ സംപ്രേഷണ വിലക്ക്; ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക അപലപിച്ചു

പ്രക്ഷേപണം തടഞ്ഞത് മാധ്യമങ്ങളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളിൽ ഏകപക്ഷീയമായി നടത്തുന്ന കടന്നുകയറ്റവും , സർക്കാരിന്റെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുവാനുതകുന്ന ഒരു മാധ്യമ സംസ്‌കാരം വളർത്തിയെടുക്കുവാനുള്ള ശ്രമവുമാണെന്ന് ചാപ്റ്റർ പ്രസിഡന്റ് ശിവൻ മുഹമ്മ ചൂണ്ടിക്കാട്ടി.

Update: 2022-02-03 13:53 GMT

മീഡിയവൺ ചാനലിന്റെ പ്രക്ഷേപണം തടഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക അപലപിച്ചു. മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ തീരുമാനം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഒരു തീരാ കളങ്കമാണെന്ന് പ്രസിഡന്റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ ചൂണ്ടിക്കാട്ടി.

പ്രക്ഷേപണം തടഞ്ഞത് മാധ്യമങ്ങളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളിൽ ഏകപക്ഷീയമായി നടത്തുന്ന കടന്നുകയറ്റവും , സർക്കാരിന്റെ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുവാനുതകുന്ന ഒരു മാധ്യമ സംസ്‌കാരം വളർത്തിയെടുക്കുവാനുള്ള ശ്രമവുമാണെന്ന് ചാപ്റ്റർ പ്രസിഡന്റ് ശിവൻ മുഹമ്മ ചൂണ്ടിക്കാട്ടി. വിമർശനങ്ങൾക്ക് അതീതരാണ് സർക്കാർ എന്ന ചിന്താഗതി ജനാധിപത്യത്തെ തകർത്തുകൊണ്ട് ഏകാധിപത്യത്തിലേക്ക് പോകുന്നതിന്റെ ലക്ഷണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചാപ്റ്റർ സെക്രട്ടറി പ്രസന്നൻ പിള്ള പ്രമേയം അവതരിപ്പിച്ചു. ട്രഷറർ അനിൽ മറ്റത്തിക്കുന്നേൽ, വൈസ് പ്രസിഡന്റ് ജോയിച്ചൻ പുതുക്കുളം, ജോയിന്റ് സെക്രട്ടറി വർഗീസ് പാലമലയിൽ, നാഷണൽ അഡൈ്വസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, നാഷണൽ വൈസ് പ്രസിഡന്റ് ബിജു സഖറിയാ എന്നിവർ പങ്കെടുത്തു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News