ഭാരത് അരി വിതരണം ഫെഡറൽ തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണം; ഭക്ഷ്യമന്ത്രി

കേന്ദ്രസർക്കാർ ഏജൻസികൾ കുറഞ്ഞ വിലയിൽ അരി നൽകുന്നത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും ഭക്ഷ്യമന്ത്രി

Update: 2024-02-08 15:07 GMT

ഡൽഹി: ഭാരത് അരിവിതരണം ഫെഡറൽ തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. കേന്ദ്രസർക്കാർ ഏജൻസികൾ കുറഞ്ഞ വിലയിൽ അരി നൽകുന്നത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും കേരളത്തിൻറെ പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് കേന്ദ്രമാണെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.



കേന്ദ്രത്തിന്റെ നയം ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്നും ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീമിൽ പങ്കെടുക്കാനുള്ള സർക്കാരിൻറെയും ഏജൻസികളുടെയും വിലക്ക് പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Advertising
Advertising



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News