ഐ.എന്‍.എല്‍ പിളർപ്പ്; കാസിം ഇരിക്കൂർ പക്ഷത്തെ പിന്തുണച്ച് ദേശീയ നേതൃത്വം

അച്ചടക്ക ലംഘനം ഐ.എൻ.എല്‍ അംഗീകരിക്കില്ലെന്ന് ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാന്‍

Update: 2021-07-26 15:37 GMT

കാസിം ഇരിക്കൂർ പക്ഷത്തെ പിന്തുണച്ച് ഐ.എന്‍.എല്‍ ദേശീയ നേതൃത്വം. സംസ്ഥാന പ്രസിഡന്‍റ് എ.പി അബ്ദുല്‍ വഹാബിനെയും കൂട്ടരെയും പുറത്താക്കിയ നടപടിയെ അംഗീകരിച്ചതായി ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാന്‍ അറിയിച്ചു. 

കാസിം ഇരിക്കൂർ പക്ഷം ഇന്നലെ സംസ്ഥാന കൗണ്‍സിലിലെടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കുന്നതായാണ് ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാന്‍ വാർത്താ കുറിപ്പിലൂടെയാണ് വ്യക്തമാക്കിയത്. കടുത്ത അച്ചടക്കലംഘനം നടത്തുകയും അക്രമത്തിന് നേതൃത്വം നല്‍കുകയും ചെയ്തവരെ പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അച്ചടക്ക ലംഘനം ഐ.എൻ.എല്‍ അംഗീകരിക്കില്ലെന്നും മുഹമ്മദ് സുലൈമാന്‍ കൂട്ടിച്ചേര്‍ത്തു. 

Advertising
Advertising

അതേസമയം, ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം എ.പി അബ്ദുല്‍ വഹാബ് തള്ളി. ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കേണ്ട ബാധ്യതയില്ലെന്നാണ് എ.പി അബ്ദുല്‍ വഹാബിന്‌റെ നിലപാട്. എന്നാല്‍, ഈ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്നും പാര്‍ട്ടിവഴി വിവരം ലഭിച്ചാല്‍ നടപടിയെന്തെന്ന് തീരുമാനിക്കുമെന്നും മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. ദേശീയ നേതൃത്വത്തിന്‍റെ പൂർണ പിന്തുണ ലഭിച്ചതോടെ പിളർപ്പില്‍ കാസിം ഇരിക്കൂർ പക്ഷത്തിന് മേല്‍ക്കൈ ലഭിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് പിന്തുണ നേടിയെടുക്കുന്നതില്‍ ഇത് തുണയാകുമെന്നാണ് കാസിം പക്ഷം കരുതുന്നത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News