കൈക്കൂലിയായി ഇറച്ചിക്കോഴിയും; പാറശാല മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന
Update: 2023-02-21 05:57 GMT
broiler chicken
തിരുവനന്തപുരം: പാറശാല മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറുടെ കയ്യില്‍ നിന്നും 5700 രൂപ വിജിലൻസ് പിടിച്ചെടുത്തു. കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങിയ ഇറച്ചിക്കോഴിയും ഉദ്യോഗസ്ഥർ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.