അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിലെ പ്രധാനി കര്‍ണാടകയില്‍ പിടിയില്‍

കോഴിക്കോട് വേളം സ്വദേശി അജ്മലാണ് പിടിയിലായത്

Update: 2026-02-20 11:36 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: അന്തർസംസ്ഥാന മയക്കുമരുന്ന് കടത്തിലെ പ്രധാനി പൊലീസ് പിടിയില്‍. കോഴിക്കോട് വേളം സ്വദേശി അജ്മലിനെ കർണാടകയിലെ പുത്തൂർ പൊലീസാണ് പിടികൂടിയത്.ഇയാളെ  കോഴിക്കോട് വേളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇയാളിൽ നിന്ന് 56 ഗ്രാം എംഡിഎംഎ പിടികൂടി.

 ഇന്ന് ഉച്ചയോടെയാണ് പ്രതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. എംഡിഎംഎ ഇയാള്‍ പലര്‍ക്കും എത്തിച്ചുകൊടുക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.  പ്രതിയെ കേരള പൊലീസിന് കൈമാറില്ലെന്നും കര്‍ണാടകയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News