പൈതൃക ടൂറിസം പദ്ധതി; നവീകരിച്ച് ചാലിയം മാലിക് ബിൻ ദിനാർ പള്ളി

കേരളത്തിലെത്തിയ മാലിക് ബിൻ ദീനാറും സംഘവും വിവിധ പ്രദേശങ്ങളിൽ മസ്ജിദുകൾ സ്ഥാപിച്ചതിൽ രണ്ടാമത്തെ മസ്ജിദായി ചാലിയം പുഴക്കര പള്ളി അറിയപ്പെടുന്നു.

Update: 2026-02-20 12:17 GMT

ചാലിയം പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന മാലിക് ബിൻ ദീനാർ മസ്ജിദ് കേരളത്തിലെ ഏറ്റവും പഴക്കമേറിയ മുസ്‌ലിം ആരാധനാലയങ്ങളിൽ ഒന്നാണ്. കേരളത്തിലെത്തിയ മാലിക് ബിൻ ദീനാറും സംഘവും വിവിധ പ്രദേശങ്ങളിൽ മസ്ജിദുകൾ സ്ഥാപിച്ചതിൽ രണ്ടാമത്തെ മസ്ജിദായി ചാലിയം പുഴക്കര പള്ളി അറിയപ്പെടുന്നു.

ചാലിയം പുഴയുടെ തീരത്ത് പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമായ സ്ഥലത്താണ് ഈ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കടൽത്തീരത്തിനും വ്യാപാരകേന്ദ്രങ്ങൾക്കും അടുത്തായി സ്ഥിതി ചെയ്യുന്നതിനാൽ പുരാതനകാലത്ത് അറബ് വ്യാപാരികളുമായി കേരളത്തിന് ഉണ്ടായിരുന്ന ബന്ധത്തിന്റെ അടയാളമായി ഇത് കണക്കാക്കപ്പെടുന്നു.

Advertising
Advertising

മതപരമായ പ്രാധാന്യത്തിനൊപ്പം, സാംസ്‌കാരിക-ചരിത്ര പൈതൃകത്തിന്റെ പ്രതീകമായും ഈ മസ്ജിദ് ശ്രദ്ധേയമാണ്. ചാലിയം മുസ്‌ലിം ജംഇയത്ത് സംഘത്തിൻ കീഴിലുള്ള മസ്ജിദിൻ്റെ പൈതൃക ടൂറിസം വികസന പ്രവർത്തികൾക്കായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് 99.90 ലക്ഷം രൂപയുടെ ഭരണാനുമതി നൽകുകയുണ്ടായി.

തുടർന്ന് പദ്ധതിയ്ക്കായി 96.06 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ആണ് ലഭ്യമായത്. നിർമ്മാണ ഏജൻസിയുടെ സെൻ്റേജ് ചാർജ്, 18% GST എന്നിവ അടക്കമാണ് ആകെ 96.01 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭ്യമായത്. ടൂറിസം വകുപ്പ് M/S ULCCS Ltd മുഖേനയാണ് പദ്ധതി നിർവഹണം നടപ്പിലാക്കിയത്.

മസ്ജിദിൻ്റെ പൈതൃകത്തിനും നിർമ്മിതിയ്ക്കും കോട്ടം വരാതെയുള്ള പുനരുദ്ധാരണ പ്രവൃത്തികള്‍, മസ്ജിദ് പരിസരത്ത് ഇൻ്റർലോക്കിംഗ് വർക്കുകൾ, എൻട്രൻസ് കവാടത്തിൽ പടിപ്പുര & ഗേറ്റ് നിർമ്മിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഈ പദ്ധതിയിൽ നടപ്പിലാക്കിയ പ്രവൃത്തികള്‍. മസ്ജിദ് ബിൽഡിങ്ങിൻ്റെ മൊത്തത്തിലുള്ള നവീകരണത്തിൻ്റെ ഭാഗമായി കെട്ടിടത്തിൻ്റെ റൂഫിങ്ങിൽ വന്ന തകരാറുകൾ പരിഹരിക്കുക, പുതിയ ജനാലകൾ, വാതിലുകൾ എന്നിവ നൽകുക, പ്ലംബിംഗ് വർക്കുകൾ ചെയ്യുക, പ്ലാസ്റ്ററിംഗ് & പെയിൻ്റിംഗ് പ്രവർത്തികൾ നടപ്പിലാക്കുക, ഇലക്ട്രിക്കൽ റീ വയറിംഗ് നടത്തുക, അലങ്കാര ലൈറ്റുകൾ നൽകുക, ഫാൾസ് സീലിംഗ് വർക്കുകൾ ചെയ്യുക, ടൈലിങ് വർക്കുകൾ, എയർകണ്ടീഷൻ സംവിധാനം സജ്ജീകരിക്കുക എന്നിവയാണ് നടപ്പിലാക്കിയിരിക്കുന്നത്. പള്ളിയുടെ പുനരുദ്ധാരണ പ്രവർത്തികൾ തൃപ്തികരമായി പൂർത്തീകരിക്കാൻ സാധിക്കുകയുണ്ടായി.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News