കോഴിക്കോട് 'സെയ്ന്‍സ്' ഹോട്ടല്‍ ഉടമ സൈനബി നൂർ അന്തരിച്ചു

കോഴിക്കോടന്‍ ഭക്ഷണങ്ങളുടെ രുചി വിസ്മയം തീര്‍ത്താണ് സൈനബി ശ്രദ്ധേയയാകുന്നത്

Update: 2026-02-20 12:34 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: സെയ്ന്‍സ് ഹോട്ടല്‍ ഉടമ സൈനബി നൂർ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോടിന്റെ തനത് ഭക്ഷണ വിഭവങ്ങള്‍ തയാറാക്കി വില്പന നടത്തുന്ന 'സെയ്ന്‍സ്' ഹോട്ടലിലൂടെയാണ് സൈനബി ശ്രദ്ധേയമായത്. ബീച്ചിന് സമീപമുള്ള സെയ്ന്‍സ് ഹോട്ടല്‍ കോഴിക്കോട് സന്ദർശിക്കുന്നവരുടെ പ്രധാന ഫുഡ് സ്പോട്ടായിരുന്നു.  സഹോദരി ഹലീമയുടെ വസതിയിലായിരുന്നു സൈനബിയുടെ അന്ത്യം. മൃതദേഹം കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനില്‍ ഖബറടക്കി.

പരേതനായ നൂർ മുഹമ്മദാണ് ഭർത്താവ്. മകൾ- ഷിറിൻ മുസ്തഫ,മരുമകൻ- മൂർപ്പാള വീട്ടിൽ മുസ്തഫ. സഹോദരങ്ങൾ: പി.എൻ.എം ജാഫർ, ദാവൂദ്, ഖദീജ, ഹലീമ, പരേതരായ ആലിക്കോയ, മാമുക്കോയ, ആയിശബി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News