കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദനം

രാജി പ്രസാദിന്റെ മകന്‍ പൃഥ്വിരാജിനാണ് മർദനമേറ്റത്

Update: 2026-02-20 14:45 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: ബിജെപി ജില്ലാ പ്രസിഡന്‍റിന്‍റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദനം. ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനാണ് ആർ എസ് എസ് പ്രവർത്തകരുടെ ക്രൂരമർദനമേറ്റത്. ശാസ്താംകോട്ട കുമരംചിറ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് അക്രമണം. ഫെബ്രുവരി 17നാണ് പൃഥ്വിരാജിന് മർദനം ഏറ്റത്.

ആര്‍എസ്എസ് പ്രവർത്തകരായ അച്ചു, നന്ദു, ആകാശ്, വിഷ്ണു ഉൾപ്പടെ 15 ഓളം പേര്‍ ചേർന്നാണ് മർദിച്ചത്. തലയ്ക്ക് സാരമായി പരിക്ക് പറ്റിയ യുവാവിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കേസ് ഒത്തുതീർപ്പാക്കാൻ ആര്‍എസ്എസ് നേതൃത്വം ഇടപെട്ടിട്ടും വഴങ്ങാതെ രാജി പ്രസാദ് പരാതിയിൽ ശൂരനാട് പൊലീസ് കേസെടുത്തു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News