‘ആ സ്വപ്‌നം യാഥാർഥ്യമായി’; ഉംറയ്ക്കായി യാത്ര തിരിച്ച് നടി ഷക്കീല

നടി മുംതാസുമായുള്ള ഒരഭിമുഖത്തിൽ തന്റെ ഭൂതകാലത്തെക്കുറിച്ചും ചെയ്ത തെറ്റുകളെക്കുറിച്ചും ഷക്കീല സംസാരിച്ചിരുന്നു

Update: 2026-02-20 15:46 GMT

ചെന്നൈ: ഉംറ നിർവഹിക്കാനായി മക്കയിലേക്ക് യാത്ര തിരിച്ച് നടി ഷക്കീല. അടുത്ത സുഹൃത്തായ സതീഷ് ക്രിസ്റ്റഫർ ഉംറ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

'ഹാപ്പി ജേർണി, നിങ്ങളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാകുന്നു. മിസ് യു മാ' എന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീഡിയോ പങ്കുവെച്ച് രതീഷ് കുറിച്ചത്. സുഹൃത്തുക്കളെല്ലാം ചേർന്നാണ് വിമാനത്താവളത്തിൽ നിന്ന് ഷക്കീലയെ യാത്രയാക്കിയത്. പന്ത്രണ്ടോളം സുഹൃത്തുക്കൾ തനിക്ക് ഒപ്പമുണ്ടെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്നും ഷക്കീല വീഡിയോയിൽ പറയുന്നുണ്ട്.

കഴിഞ്ഞ കുറച്ചു നാളുകളായി ഷക്കീലയുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ ചർച്ചാവിഷയമായിരുന്നു. നടി മുംതാസുമായുള്ള ഒരഭിമുഖത്തിൽ തന്റെ ഭൂതകാലത്തെക്കുറിച്ചും ചെയ്ത തെറ്റുകളെക്കുറിച്ചും ഷക്കീല സംസാരിച്ചിരുന്നു. ജീവിതത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും ആത്മീയതയിൽ അഭയം കണ്ടെത്താൻ ശ്രമിക്കുകയാണെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു. അല്ലാഹു നിങ്ങളെ സഹായിക്കുമെന്നും പ്രാർത്ഥന കൈവിടരുതെന്നുമാണ് മുംതാസ് അന്ന് നൽകിയ മറുപടി.

Advertising
Advertising

അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ മത്സരാർഥിയായി ഷക്കീല എത്തിയിരുന്നു. അവിവാഹിതയായ അവർ ട്രാൻസ് യുവതിയെ ദത്തെടുക്കുകയും ചെയ്തിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News