തൃശൂരിൽ വച്ച് ഈ മാസം 24 ന് വിവാഹം; സന്തോഷം പങ്കുവെച്ച് വേടൻ

തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ഹാപ്പിനസ് ഫെസ്റ്റിവലിൽ തളിപ്പിറമ്പിൽ വച്ചായിരുന്നു പ്രഖ്യാപനം

Update: 2026-02-20 13:28 GMT

കോഴിക്കോട്: റാപ്പർ വേടനും എഴുത്തുകാരി നവമി ലതയുമായിട്ടുള്ള വിവാഹം ഈ മാസം 24 ന് തൃശൂരിൽ വച്ച് നടക്കും. ചെറിയ ചടങ്ങിൽ വച്ച് രജിസ്റ്റർ വിവാഹമായിരിക്കുമെന്നും വേടൻ തന്നെയാണ് പറഞ്ഞത്. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ ഹാപ്പിനസ് ഫെസ്റ്റിവലിൽ തളിപ്പിറമ്പിൽ വച്ചായിരുന്നു പ്രഖ്യാപനം.

പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വേടനെ പൊന്നാടയണിയിച്ച് ആദരിക്കുന്നതിനിടയിൽ എം.വി ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം പങ്കുവെച്ചത്. പിന്നീട് മറുപടി പ്രസംഗത്തിൽ വേടനും വിവാഹക്കാര്യം സ്ഥിരീകരിച്ചു.'മാഷ് പറഞ്ഞതുപോലെ 24-ാം തിയ്യതി ഞാൻ രജിസ്റ്റർ മാര്യേജ് ചെയ്യാൻ പോവുകയാണ്. എന്റെ കല്ല്യാണമാണ്' എന്നാണ് വേടൻ പറഞ്ഞത്.

എഴുത്തുകാരി നവമിലതയും വേടനും ഏറെക്കാലമായി പ്രണയത്തിലാണ്. പല പൊതുവേദികളിലും ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ട്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാർ പുരസ്‌ക്കാരം ഏറ്റുവാങ്ങാൻ എത്തിയപ്പോഴും വേടനൊപ്പം നവമിലത ഉണ്ടായിരുന്നു. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News