തൃശൂർ പൂരത്തിനിടെയുള്ള ആംബുലൻസ് ദുരുപയോഗം; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

പൊലീസ്, മോട്ടോർ വാഹനവകുപ്പുകളാണ് അന്വേഷണം നടത്തുക

Update: 2024-10-14 10:18 GMT

തൃശൂർ: തൃശൂർ പൂരത്തിനിടെ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ്, മോട്ടോർ വാഹനവകുപ്പുകളുടെ അന്വേഷണം. തൃശൂർ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. ഗതാഗത കമ്മീഷണർ, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു.

തൃശൂർ പൂരസമയത്ത് സുരേഷ് ​ഗോപി തിരുവമ്പാടിയിലെത്തിയത് ആംബുലൻസിലായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ നടപടിയെടുക്കണമെന്ന് സിപിഐയടക്കം ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി സുമേഷ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

Advertising
Advertising

'ഈ പരാതിയിൽ സുമേഷിൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിനുപിന്നാലെയാണ് സംസ്ഥാന മോട്ടോർ വകുപ്പ് തൃശൂർ മോട്ടോർ എൻഫോഴ്സ്മെൻ്റിന് നിർദേശം നൽകിയിരിക്കുന്നത്. അതേസമയം, സംഭവത്തിൽ പ്രതികണവുമായി ബിജെപി ജില്ലാ പ്രസിഡൻ്റ് രം​ഗത്തെത്തി. ഞങ്ങളാണ് സുരേഷ് ​ഗോപിയെ ആംബുലൻസിൽ അവിടെയെത്തിച്ചത്. പൂരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടി സുരേഷ് ​ഗോപിയെ അവിടെയത്തിക്കാൻ വേറെ മാർ​ഗങ്ങളുണ്ടായിരുന്നില്ല. അതിനാലാണ് ആംബുലൻസ് ഉപയോ​ഗിച്ച് അവിടെയത്തിച്ചതെന്നാ'യിരുന്നു അദ്ദേഹ​ത്തിൻ്റെ പ്രതികരണം. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News