Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
തെക്കൻ ജാർഖണ്ഡിന് മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയുമായി ബംഗാൾ ഉൾക്കടലിന് മുകളിലായി കാണപ്പെടുന്ന ചക്രവാതചുഴി കൂടിക്കലർന്നതാണ് മഴയ്ക്ക് കാരണം.