പറവൂർ താലൂക്കാശുപത്രി മോർച്ചറിയിലെ ഫ്രീസർ തകരാറിലായിട്ട് ഒരു മാസം
24 മണിക്കൂർ മൃതദേഹം സൂക്ഷിക്കാൻ 250 രൂപയാണ് ഇവിടെ ഈടാക്കുന്നത്
Update: 2023-02-01 02:25 GMT
എറണാകുളം: വടക്കൻ പറവൂർ താലൂക്കാശുപത്രി മോർച്ചറിയിലെ ഫ്രീസർ തകരാറിലായിട്ട് ഒരു മാസമാകുന്നു.മൃതദേഹം സൂക്ഷിക്കാൻ ഭീമമായ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ.
24 മണിക്കൂർ മൃതദേഹം സൂക്ഷിക്കാൻ 250 രൂപയാണ് ഇവിടെ ഈടാക്കുന്നത്. ആരോഗ്യ വകുപ്പോ, നഗരസഭയോ തകരാർ പരിഹരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തിൽ പ്രതിഷേധിച്ച് DYFI പ്രവർത്തകർ പ്രതീകാത്മക മൃതദേഹവുമായി ആശുപത്രിയിലേക്ക് മാർച്ച് നടത്തി.