''അധികാരത്തിൽ ഉന്മാദരായി ജനങ്ങളുടെ മേൽ കുതിര കയറാനും ക്രൂരത കാട്ടാനും മുതിരുന്നത് ജനാധിപത്യത്തിന് സംഭവിക്കാവുന്ന ഏറ്റവും വലിയ പരാജയം''

മരണം ഭയക്കുന്ന പൊതുജനം... മറ്റു വഴിയൊന്നുമില്ലാതെ രോഗവ്യാപന നിയന്ത്രണം പൊലീസിനെ ഏല്‍പിക്കുന്ന ഭരണകൂടങ്ങൾ

Update: 2021-05-27 06:37 GMT

മാസ്ക് ധരിച്ചില്ലെന്ന കാരണത്താല്‍ ഉത്തര്‍പ്രദേശില്‍ യുവാവിന്‍റെ കൈകാലുകളില്‍ പൊലീസ് ആണിയടിച്ചു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുവാവിന്‍റെ അമ്മ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പൊലീസ് മേധാവി ജേക്കബ് പുന്നൂസ്. അധികാരത്തിൽ ഉന്മാദരായി പൊലീസ് ജനങ്ങളുടെ മേൽ കുതിര കയറാനും ക്രൂരത കാട്ടാനും മുതിരുന്നത് ജനാധിപത്യത്തിന് സംഭവിക്കാവുന്ന ഏറ്റവും വലിയ പരാജയമാണെന്ന് ജേക്കബ് പുന്നൂസ് കുറിച്ചു.

ജേക്കബ് പുന്നൂസിന്‍റെ കുറിപ്പ്

"ഇതുശരിയായിക്കരുതേ!" എന്നാണെന്‍റെ ആശ. വൈറസിനെ ഭയന്ന് സ്തംഭിച്ചു ലോകം.. ഉറപ്പായ ചികിത്സയില്ലെന്നു വൈദ്യന്മാർ..മരണം ഭയക്കുന്ന പൊതുജനം...മറ്റു വഴിയൊന്നുമില്ലാതെ രോഗവ്യാപന നിയന്ത്രണം പൊലീസിനെ ഏല്‍പിക്കുന്ന ഭരണകൂടങ്ങൾ... അങ്ങനെ ലഭിക്കുന്ന അധികാരങ്ങൾ, ഗൗരവമായി, എന്നാൽ സൗമ്യതയോടെയും സമചിത്തതയോടെയും സഹായമനസ്ഥിതിയോടെയുമാണ് പൊലീസുകാർ എല്ലായിടത്തും നടപ്പാക്കേണ്ടത്..

അല്ലാതെ അധികാരത്തിൽ ഉന്മാദരായി ജനങ്ങളുടെ മേൽ കുതിര കയറാനും ക്രൂരത കാട്ടാനും മുതിരുന്നത് ജനാധിപത്യത്തിന് സംഭവിക്കാവുന്ന ഏറ്റവും വലിയ പരാജയമാണ്. സത്യസന്ധമായ അന്വേഷണം ഇക്കാര്യത്തിൽ അത്യാവശ്യം.

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News