ജഗതിയുടെ മകളെ മതം മാറ്റി, പി.സി ജോർജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനും: വെള്ളാപ്പള്ളി നടേശൻ

ജഗതിയുടെ മകളുടെ പാർവതിയെന്ന പേര് അൽഫോൻസയാക്കി മാറ്റിയെന്നും ഇത്രത്തോളം മത വർഗീയത ആർക്കുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.

Update: 2022-05-28 11:16 GMT
Editor : afsal137 | By : Web Desk

പി.സി ജോർജിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന്റെ മകളെ മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചുവെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. ജോർജ് വായ തുറക്കുന്നത് നുണ പറയാനും ഭക്ഷണം കഴിക്കാനാണെന്നും അദ്ദേഹം ആക്ഷേപിച്ചു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ വിമർശനം.

ജഗതിയുടെ മകളുടെ പാർവതിയെന്ന പേര് അൽഫോൻസയാക്കി മാറ്റി. ഇത്രത്തോളം മത വർഗീയത ആർക്കുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. പി.സി. ജോർജ് വാർത്തകൾ സൃഷ്ടിക്കാൻ വാ തുറക്കുന്ന ആളാണ്. അദ്ദേഹം തോന്നുന്നത് പോലെ എല്ലാവരെയും തള്ളി പറയുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യത്തെ കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. മത സൗഹാർദം ഊട്ടി ഉറപ്പിച്ച് എല്ലാവരും സ്‌നേഹത്തിൽ കഴിയുന്ന നാടാണ് ആലപ്പുഴ. അവിടെ നടന്ന പോപ്പുലർ ഫ്രണ്ട് സമ്മേളനത്തിൽ കുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ ആർക്കും പറയാനാവാത്ത കാര്യങ്ങളാണ്. കുട്ടി നിഷ്‌കളങ്കനാണ് , അവനെ അത് വിളിക്കാൻ പഠിപ്പിച്ചവരാണ് കുറ്റക്കാരെന്നും അവരുടെ നടപടി കേരളത്തിനും ആലപ്പുഴക്കും വലിയ അപമാനമായി മാറിയെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

Advertising
Advertising

എയ്ഡഡ് സ്‌കൂൾ നിയമനത്തിലെ എസ്.എൻ.ഡി.പി നിലപാടിൽ മാറ്റമില്ലെന്നും നിയമനങ്ങൾ പി.എസ്.സിയോ അതല്ലെങ്കിൽ മറ്റ് ഏജൻസികളെയോ ഉപയോഗിച്ച് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. എയ്ഡഡ് സ്‌കൂൾ നിയമനം പി.എസ്.സിക്ക് വിടുന്നതിൽ എതിർപ്പില്ലെന്നാണ് വെള്ളാപ്പള്ളി വ്യക്തമാക്കിയത്. വിമോചന സമരത്തെ ഭയക്കുന്നതുകൊണ്ടാകാം സർക്കാർ പി.എസ്.സിക്കു വിടാത്തതെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News