ജനതാദൾ നേതാവ് സിബി തോട്ടുപുറം എസ്ഡിപിഐയിൽ ചേർന്നു
ജനതാദളിന്റെ സംസ്ഥാന ട്രഷറായിരുന്ന സിബി തോട്ടുപുറം 25 വര്‍ഷമായി പാലാ എല്‍ഡിഎഫ് മുൻസിപ്പൽ കമ്മിറ്റി കണ്‍വീനറായിരുന്നു
Update: 2025-09-22 12:47 GMT
കോട്ടയം: ജനതാദള്‍ നേതാവ് സിബി തോട്ടുപുറം എസ്ഡിപിഐയിൽ ചേർന്നു. എസ്ഡിപിഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം മുവാറ്റുപുഴ അഷ്റഫ് മൗലവിയില്‍ നിന്നും സിബി അംഗത്വം സ്വീകരിച്ചു.
ജനതാദളിന്റെ സംസ്ഥാന ട്രഷറായിരുന്ന സിബി തോട്ടുപുറം, 25 വര്‍ഷമായി പാലാ എല്‍ഡിഎഫ് മുൻസിപ്പൽ കമ്മിറ്റി കണ്‍വീനറായിരുന്നു.
അതേസമയം സംഘടനാ വിരുദ്ധ പ്രവർത്തനത്തെ തുടർന്ന് സിബിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് മാത്യു ടി തോമസ് വാർത്താകുറിപ്പിൽ അറിയിച്ചു.