ജന്തർ മന്തർ പ്രതിഷേധം: ഫ്രറ്റേണിറ്റി നേതാക്കളും കസ്റ്റഡിയിൽ

നാളെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ ഫ്രറ്റേണിറ്റിയും പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു

Update: 2026-10-09 11:13 GMT

Photo|Special Arrangement

ന്യൂഡൽഹി: വോട്ട് കൊള്ളക്കെതിരായ ജന്തർ മന്തർ പ്രതിഷേധത്തിൽ പങ്കെടുത്ത ഫ്രറ്റേണിറ്റി നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ ജനറൽ സെക്രട്ടറി മുഹമ്മദ് അൽഫൗസ്, കേന്ദ്ര കമ്മിറ്റി അംഗം ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ദേശീയ ജനറൽ സെക്രട്ടറി ലുബൈബ് ബഷീറിന്റെ വീട്ടിലും പൊലീസ് എത്തി. നാളെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ ഫ്രറ്റേണിറ്റിയും പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ പറഞ്ഞു.

നാളെ നടക്കുന്ന സിജെപി സമരത്തെ നേരിടാൻ കടുത്ത നടപടികളാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. മെട്രോ സ്‌റ്റേഷനുകൾക്കും ട്രെയിൻസ് സർവീസുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 26,000 കേന്ദ്ര സേനയേയും പതിനായിരക്കണക്കിന് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. സമരക്കാർക്ക് ഭക്ഷണമെത്തിക്കുന്നതിനും പൊലീസ് നിയന്ത്രണമുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News