വിദ്വേഷം ഉണ്ടാക്കാതിരിക്കല്‍ മതങ്ങളുടെ പൊതുതത്വം, ഇത് ലംഘിക്കുന്നതാണ് ബിഷപ്പിന്‍റെ പ്രസ്താവന: ജിഫ്രി മുത്തുക്കോയ തങ്ങൾ

'ഏത് മതത്തിന്‍റെ നേതാക്കന്മാരായാലും അധ്യക്ഷന്മാരായാലും മതങ്ങള്‍ക്കൊക്കെ ഒരു പൊതുതത്വം ഉണ്ടാകും. മാന്യത സൂക്ഷിക്കുക, വിദ്വേഷമുണ്ടാക്കാതിരിക്കുക, എല്ലാ മനുഷ്യരോടും സന്തോഷത്തോടെയും സ്നേഹത്തോടെയും പെരുമാറുക എന്നെല്ലാമാണത്'

Update: 2021-09-12 03:01 GMT
Advertising

പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തെ വിമർശിച്ച് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മതാധ്യക്ഷന്മാർ പാലിക്കുന്ന പൊതുധാരണക്ക് വിരുദ്ധമാണ് പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു.

മാന്യത നിലനിർത്തുന്നതും വിദ്വേഷം ഉണ്ടാക്കാതിരിക്കലും മതങ്ങളുടെ പൊതുതത്വമാണ്. ഇത് ലംഘിക്കുന്നതാണ് ബിഷപ്പിന്റെ പ്രസ്താവനയെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. തൃപ്പനച്ചി ഉറൂസ് സമാപന സംഗമ വേദിയിലെ പ്രസംഗത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.

"ഏതോ ഒരു ബിഷപ്പ് രണ്ട് ദിവസം മുന്‍പ് എന്തോ വിളിച്ചു പറഞ്ഞില്ലേ? ഏത് മതത്തിന്‍റെ നേതാക്കന്മാരായാലും അധ്യക്ഷന്മാരായാലും മതങ്ങള്‍ക്കൊക്കെ ഒരു പൊതുതത്വം ഉണ്ടാകും. മാന്യത സൂക്ഷിക്കുക, വിദ്വേഷമുണ്ടാക്കാതിരിക്കുക, എല്ലാ മനുഷ്യരോടും സന്തോഷത്തോടെയും സ്നേഹത്തോടെയും പെരുമാറുക എന്നെല്ലാമാണത്. ഇതിനെയൊക്കെ പറ്റെ ചവറ്റുകുട്ടയിലെറിഞ്ഞ് എന്തോ ചിലതൊക്കെ പ്രസംഗിച്ചു. അതിനൊക്കെ മറുപടി പറയല്‍ നമ്മുടെ പണിയല്ലാത്തതുകൊണ്ട് അതിനൊന്നും മറുപടി പറയുന്നില്ല. മുസ്‌ലിം നാമധാരി എന്തെങ്കിലും ചെയ്‌താൽ ആ സമൂഹത്തെ ആകെ അപമാനിക്കുന്ന സാഹചര്യമാണുള്ളത്."

ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന വിവാദ പ്രസംഗമാണ് പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയത്. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. മുസ്‍ലിംകള്‍ അല്ലാത്തവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇവരെ സഹായിക്കുന്ന ഒരു സംഘം കേരളത്തിലുണ്ടെന്നും കരുതിയിരിക്കണമെന്നുമാണ് ബിഷപ്പ് പറഞ്ഞത്. കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് പാലാ ബിഷപ്പ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News