വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവനന്തപുരം സ്വദേശിയിൽ നിന്ന് കാർത്തിക പ്രദീപ് തട്ടിയെടുത്തത് 65 ലക്ഷം രൂപ

പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതി

Update: 2025-05-05 06:13 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ കാർത്തിക പ്രദീപ് തിരുവനന്തപുരം സ്വദേശിനിയെയും കബളിപ്പിച്ച് പണം കൈക്കലാക്കി. തിരുവനന്തപുരം സ്വദേശി ആഷ്നയ്ക്ക് നഷ്ടമായത് 65 ലക്ഷം രൂപയാണ്. വിദേശത്ത് കെയർ ഹോമിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയെടുത്തത്. 

പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.  എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി കൊടുത്തിട്ടും പൊലീസ് ഉദ്യോഗസ്ഥൻ പരാതി വലിച്ചെറിഞ്ഞെന്നും ആഷ്ന ആരോപിച്ചു.

കാർത്തിക ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും എഗ്രിമെന്റിന്റെ കോപ്പിയും മീഡിയവണിന് ലഭിച്ചു.തൃശൂർ സ്വദേശിനിയെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ കഴിഞ്ഞ ദിവസമാണ് കാർത്തികയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News