ജോസ്.കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടം: ആദ്യ എഫ്‌ഐആറിൽ പേരില്ല

45 വയസ്സുള്ള ആൾ എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയത്

Update: 2023-04-10 10:26 GMT

ജോസ് കെ. മാണിയുടെ മകൻ കെ.എം മാണി പ്രതിയായ വാഹനാപകടത്തിൽ ആദ്യം തയ്യാറാക്കിയ എഫ്‌ഐആർ ഇയാളുടെ പേരില്ലാതെ എന്ന് ആരോപണം. മാണിയെ കണ്ടിട്ടും പേര് ഒഴിവാക്കിയതിൽ ദുരൂഹത തുടരുകയാണ്. ഇയാളുടെ രക്തസാമ്പിൾ പരിശോധന നടത്തിയില്ലെന്നും ആരോപണമുണ്ട്.

ജോസ്.കെ മാണിയുടെ സഹോദരീഭർത്താവാണ് വാഹനത്തിന്റെ ഉടമസ്ഥനെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. അപകടസമയത്ത് വാഹനമോടിച്ചത് 45 വയസ്സുള്ള ഒരാളാണെന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയതും.

മണിമല ബിഎസ്എൻഎല്ലിന് സമീപം ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ സ്‌കൂട്ടറിൽ യാത്ര ചെയ്തിരുന്ന കരിക്കാട്ടൂർ പതാലിപ്ലാവ് കുന്നുംപുറത്തു താഴെ മാത്യു ജോൺ (35), സഹോദരൻ ജിൻസ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. വാഹനമോടിച്ചത് ജോസ്. കെ മാണിയുടെ മകനാണെന്ന് അന്നു തന്നെ ആരോപണവുമുണ്ടായി.

Advertising
Advertising
Full View

അലക്ഷ്യമായി വാഹനമോടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കെ.എം മാണിയ്‌ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ജാമ്യത്തിൽ വിട്ടതായി കോട്ടയം എസ്.പി കെ.കാർത്തിക് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News