ദിലീപിന്‍റെ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

ഹരജിയിൽ വിശദമായ വാദം കേൾക്കണമെന്ന് അറിയിച്ച ജസ്റ്റിസ് ഹരിപാൽ, കേസ് ഈ മാസം ഇരുപത്തിയെട്ടാം തിയ്യതിയിലേക്ക് മാറ്റിയിരുന്നു

Update: 2022-03-17 08:15 GMT
Advertising

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന നടന്‍ ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹരജി വേഗത്തിൽ പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടതോടെ, കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കെ. ഹരിപാൽ പിന്മാറി. ഈ മാസം അവസാനം വിരമിക്കുമെന്നും അതിനാല്‍ കേസ് വേഗത്തില്‍ തീർപ്പാക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിപാൽ ചൂണ്ടിക്കാട്ടി.

ഹരജിയിൽ വിശദമായ വാദം കേൾക്കണമെന്ന് അറിയിച്ച ജസ്റ്റിസ് ഹരിപാൽ, കേസ് ഈ മാസം ഇരുപത്തിയെട്ടാം തിയ്യതിയിലേക്ക് മാറ്റിയിരുന്നു. അടുത്ത ആഴ്ച മറ്റൊരു ബെഞ്ച് ഹരജി പരിഗണിക്കും.

കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. എന്നാൽ കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങളാണ് ഡിലീറ്റ് ചെയ്തതെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വധഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി. 

അതിനിടെ തന്നെ അക്രമിച്ച കേസില്‍ ദിലീപിന് വേണ്ടി അഭിഭാഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നത് നിയമവിരുദ്ധവും അഭിഭാഷക വൃത്തിക്ക് നിരക്കാത്ത പ്രവൃത്തികളുമാണെന്നാണ് നടി ബാർ കൗണ്‍സിലില്‍ പരാതി നല്‍കി. കേസില്‍ വിചാരണ ആരംഭിച്ചതു മുതല്‍ അഭിഭാഷകര്‍ ഇടപെട്ടുകൊണ്ടിരിക്കുന്നെന്നും പരാതിയിലുണ്ട്. ദിലീപിന്‍റെ അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് പരാതി. സാക്ഷിയായ ജിന്‍സണെ സ്വാധീനിക്കുന്നതിനായി ക്രിമിനല്‍ കേസിലെ പ്രതിയായ നാസര്‍ എന്നയാളെ അഡ്വ.രാമന്‍പിള്ള നേരിട്ടും ഫോണ്‍ മുഖേനയും ബന്ധപ്പെട്ടു. അഭിഭാഷകന്‍റെ ഓഫിസില്‍ വെച്ച് പ്രതി ഫോണിലെ തെളിവുകള്‍ നശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News