'മഞ്ജുവാര്യർക്കെതിരെ ആക്രമണം ഉണ്ടായാൽ വെറുതെ ഇരിക്കില്ല': സാമൂഹ്യപ്രവർത്തക കെ. അജിത
ആക്രമണം ഉണ്ടായാൽ മറുപടി തന്നിരിക്കുമെന്നും അജിത
കോഴിക്കോട്: മഞ്ജുവാര്യർക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ വെറുതെ ഇരിക്കില്ലെന്ന് സാമൂഹ്യപ്രവർത്തക കെ. അജിത. ഇന്നത്തെ വിധി നീതി നിഷേധമാണെന്നും അജിത പറഞ്ഞു.
പ്രകോപിക്കുന്ന വിധിയാണിത്. ഇനിയും മേൽകോടതികൾ ഉണ്ട്. പണംകൊടുത്ത് ഉണ്ടാക്കിയ ഫാൻസിനെ പേടിക്കില്ല. മഞ്ജുവാര്യർക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ മറുപടി തന്നിരിക്കും. ഇത്തരം കാര്യങ്ങളിൽ കറുപ്പ് വെളുപ്പാക്കാൻ എളുപ്പമാണ്. ചെറിയ മീനുകളെ ശിക്ഷിക്കുകയും വലിയ മീനുകളെ വിട്ടGയക്കുകയും ചെയ്ത കേസാണിത്. അതിജീവിത എന്നേ വിജയിച്ചു കഴിഞ്ഞു. സാങ്കേതികമായ പരാജയം നമ്മെ ബാധിക്കരുത്. വലിയ സ്വാധീനങ്ങൾ ഉപയോഗിച്ച കേസാണിതെന്നും അജിത പറഞ്ഞു.
ഇതിൻ്റെ കഥകൾ അതി ജീവിത എഴുതിയേക്കാം അതിന് വേണ്ടി കാത്തിരിക്കുകയാണ്. വിധി ഒരു ചലഞ്ചാണ്, നിങ്ങൾ എന്തു ചെയ്താലും നീതികിട്ടില്ലെന്ന തോന്നലാണ് ഇത് പറയുന്നതെന്നും അജിത മീഡിയവണിനോട് പറഞ്ഞു.