'ലീഡറിന്റെ മകള്‍ക്ക് സ്വാഗതം'; നിലമ്പൂരില്‍ ബി.ജെ.പി ബോര്‍ഡില്‍ കരുണാകരന്റെ ചിത്രം

പ്രധാനമന്ത്രിക്കും പത്മജയ്ക്കുമൊപ്പമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ ചിത്രം വച്ചത്

Update: 2024-03-08 11:27 GMT
Editor : ദിവ്യ വി | By : Web Desk

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ കെ. കരുണാകരന്റെ ചിത്രം വച്ച് ബി.ജെ.പിയുടെ ഫ്‌ലക്‌സ് ബോര്‍ഡ്. മലപ്പുറം നിലമ്പൂരിലാണ് ബിജെപി നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പത്മജയ്ക്കുമൊപ്പമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ ചിത്രം വച്ചത്. ലീഡര്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന് ബി.ജെ.പിയിലേക്ക് സ്വാഗതം എന്നാണ് ബോര്‍ഡില്‍ എഴുതിയിട്ടുള്ളത്.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രടകനവുമായി എത്തി ബോര്‍ഡ് നശിപ്പിച്ചു. ബോര്‍ഡ് സ്ഥാപിച്ചതിന് എതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പാര്‍ട്ടിയോടുള്ള ശക്തമായ വിയോജിപ്പ് അറിയിച്ച് കഴിഞ്ഞ ദിവസമാണ് പത്മജ ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയില്‍ വേണ്ട പരിഗണന കിട്ടിയില്ലെന്നും കോണ്‍ഗ്രസിലെ അവഗണനയാണ് തന്നെ ബി.ജെ.പിയിലെത്തിച്ചതെന്നും പത്മജ പറഞ്ഞിരുന്നു. ബി.ജെ.പി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ പുകഴ്ത്തി പത്മജ സംസാരിച്ചിരുന്നു. മോദി കരുത്തനായ നേതാവ് ആണെന്നും അദ്ദേഹത്തിന്റെ കഴിവും നേതൃത്വ മികവും തന്നെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചുവെന്നും പത്മജ പറഞ്ഞിരുന്നു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News