മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ല, ആരെയൊക്കെ അണിനിരത്തിയാലും സീറ്റ് കിട്ടില്ല: കെ.മുരളീധരൻ

''പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് പലരും പോയത്. എന്നാൽ അത് ബി.ജെ.പി വോട്ട് അല്ല''

Update: 2024-01-04 05:02 GMT

കോഴിക്കോട്: മോദി ഗ്യാരണ്ടി കേരളത്തിൽ ചെലവാകില്ലെന്ന് കെ.മുരളീധരന്‍ എം.പി. തൃശ്ശൂരിലെ ബി.ജെ.പി പ്രതീക്ഷ വെറുതെയാണ്. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി ആയതിനാലാണ് പലരും പോയത്. എന്നാൽ അത് ബി.ജെ.പി വോട്ട് അല്ലെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശോഭനയ്ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാം. ആരെയൊക്കെ അണിനിരത്തിയാലും ബി.ജെ.പിക്ക് സീറ്റ് കിട്ടില്ല. തൃശ്ശൂർ എടുത്ത് കൊണ്ടുപോയാൽ നമ്മളെങ്ങനെ തൃശ്ശൂരിൽ പോകും. വല്ലാതെ കളിക്കണ്ട സ്വർണം കയ്യിലുണ്ടെന്നാണ് പ്രധാനമന്ത്രി പറയുന്നത്. അപ്പോൾ സി.പി.എം അടങ്ങും എന്നിട്ട് കോണ്‍ഗ്രസിനെ കുറ്റംപറയും- മുരളീധരന്‍ പറഞ്ഞു. 

Advertising
Advertising

സുധീരൻ പാർട്ടി ഫോറത്തിൽ ചില അഭിപ്രായങ്ങൾ പറഞ്ഞു, അല്ലാതെ അടിയൊന്നും ഉണ്ടായിട്ടില്ല. തന്റെ താൽപര്യം മത്സരത്തിൽ നിന്ന് മാറി നിൽക്കണം എന്നാണ്. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കും. പിണറായിയുടെ പോഷക സംഘടനയാണ് പൊലീസ്, പിണറായി തമ്പുരാൻ എന്നും നാടു വാഴില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

Watch Video

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News