വയനാട് സിപിഎം ജില്ലാ സെക്രട്ടറിയായി കെ റഫീഖ്; പി ഗഗാറിനെ മാറ്റി

പതിനൊന്നിനെതിരെ പതിനാറ് വോട്ടുകൾക്കാണ് പി ഗഗാറിനെതിരെ കെ റഫീഖിൻ്റെ വിജയം

Update: 2024-12-23 06:41 GMT
Editor : സനു ഹദീബ | By : Web Desk

വയനാട്: വയനാട്ടിൽ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി ഗഗാറിനെ മാറ്റി. കെ.റഫീഖാണ് പുതിയ സെക്രട്ടറി. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് റഫീഖ്.

ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായി. പതിനൊന്നിനെതിരെ പതിനാറ് വോട്ടുകൾക്കാണ് പി ഗഗാറിനെതിരെ കെ റഫീഖിൻ്റെ വിജയം. 27 അംഗ ജില്ലാകമ്മിറ്റിയിൽ കമ്മിറ്റിയിൽ അഞ്ച് പേർ പുതുമുഖങ്ങളാണ്. പികെ രാമചന്ദ്രൻ, സി യൂസഫ്, എൻപി കുഞ്ഞുമോൾ, പിഎം നാസർ, പികെ പുഷ്പൻ എന്നിവരാണ് കമ്മറ്റിയിലെ പുതുമുഖങ്ങൾ. സുൽത്താൻ ബത്തേരി ഏരിയാ കമ്മിറ്റിയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടയാളാണ് പികെ രാമചന്ദ്രൻ.

സികെ സഹദേവൻ, പി കൃഷ്ണപ്രസാദ്, എം രജീഷ്, ടിബി സുരേഷ്, കെ ഷമീർ എന്നിവരാണ് കമ്മറ്റിയിൽ നിന്ന് ഒഴിവായവർ. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News