കേരളത്തിൽ ഡിജിറ്റൽ റീസർവേ സമ്പൂർണമായി താളംതെറ്റി: മുൻ റവന്യൂ മന്ത്രി കെ.രാജൻ

ഒരു ചെറിയ പ്രളയം ഉണ്ടായപ്പോൾ റവന്യൂ വകുപ്പുണ്ടോ എന്ന് കോൺഗ്രസുകാർ തന്നെ ചോദിക്കുകയാണെന്നും രാജൻ പറഞ്ഞു

Update: 2026-08-05 13:07 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേ നടപടികൾ സമ്പൂർണമായി താളംതെറ്റിയെന്ന് മുൻ റവന്യൂ മന്ത്രി കെ. രാജൻ. സംസ്ഥാനത്ത് ഒരു ചെറിയ പ്രളയമുണ്ടായപ്പോൾ തന്നെ നിലവിൽ റവന്യൂ വകുപ്പ് ഉണ്ടോ എന്ന ചോദ്യം കോൺഗ്രസുകാർ പോലും ഉയർത്തുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം വിമർശിച്ചു. അതിവേഗത്തിൽ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1969ൽ ആരംഭിച്ച റീസർവേ നടപടികൾ അരനൂറ്റാണ്ട് പിന്നിട്ടിട്ടും ഇഴഞ്ഞുനീങ്ങുകയാണെന്ന് കെ.രാജൻ ചൂണ്ടിക്കാട്ടി. 2021ൽ പരിശോധന നടത്തിയപ്പോൾ വെറും 55% റീസർവേ നടപടികൾ മാത്രമാണ് പൂർത്തീകരിച്ചിരുന്നത്. അതായത് 55 വർഷം കൊണ്ട് 55 ശതമാനം എന്ന കണക്കിൽ, ഒരു വർഷം കേവലം ഒരു ശതമാനം നടപടികൾ മാത്രമാണ് പൂർത്തിയായത്. ഇതിന് പരിഹാരമായാണ് 2023ൽ ഡിജിറ്റൽ റീസർവേ പദ്ധതിക്ക് തുടക്കം കുറിച്ചത്. പ്രാഥമികമായി 839 വില്ലേജുകളിൽ ആരംഭിച്ച നടപടികൾ 251 വില്ലേജുകളിൽ മാത്രമാണ് പൂർത്തീകരിക്കാനായത്. എന്നാൽ പുതിയ സർക്കാർ വന്നതിന് ശേഷം ഈ പദ്ധതി വലിയ രീതിയിൽ താളംതെറ്റിയെന്ന് അദ്ദേഹം ആരോപിച്ചു.

Advertising
Advertising

റവന്യൂ വകുപ്പിൽ അടുത്തിടെ നടന്ന കൂട്ടസ്ഥലംമാറ്റങ്ങളെ കെ.രാജൻ രൂക്ഷമായി വിമർശിച്ചു. പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങൾക്ക് തൊട്ടുമുൻപാണ് വില്ലേജ് ഓഫീസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. പ്രദേശങ്ങളെക്കുറിച്ച് കൃത്യമായ വിവരമുള്ള ഉദ്യോഗസ്ഥരെ മാറ്റിയത് ദുരന്തനിവാരണ പ്രവർത്തനങ്ങളെ ബാധിച്ചു. പത്തനംതിട്ട ഉൾപ്പെടെ വെള്ളപ്പൊക്കം ഉണ്ടായ സ്ഥലങ്ങളിൽ ഈ സ്ഥലംമാറ്റം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥ മാറ്റങ്ങൾ ഡിജിറ്റൽ റീസർവേയുടെ മുന്നോട്ടുപോക്കിനും വലിയ തടസമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ട ഈ പ്രതിസന്ധികൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും നിലവിലെ റവന്യൂ മന്ത്രി എ.പി അനിൽ കുമാറിനും കത്ത് നൽകിയിട്ടുണ്ടെന്നും കെ.രാജൻ അറിയിച്ചു. ഡിജിറ്റൽ റീസർവേ നടപടികൾ കാര്യക്ഷമമാക്കാനും വേഗത്തിലാക്കാനും അടിയന്തരമായി ഇടപെടണമെന്നാണ് കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News