'ഡ്രൈവറും കണ്ടക്ടറും എത്തിയില്ല'; കെ സ്വിഫ്റ്റ് യാത്ര വൈകുന്നു, പത്തനം തിട്ടയില്‍ യാത്രക്കാരുടെ പ്രതിഷേധം

ബദൽ സംവിധാനം ഒരുക്കാൻ ശ്രമിക്കുകയാണെന്ന് കെ.എസ്.ആര്‍.ടി.സി

Update: 2022-05-08 15:54 GMT
Editor : ijas
Advertising

പത്തനം തിട്ട: കെ സ്വിഫ്റ്റ് യാത്ര വൈകുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം. പത്തനംതിട്ട-മംഗലാപുരം റൂട്ടിൽ സർവീസ് നടത്തുന്ന ബസിനായി ടിക്കറ്റ് ബുക്ക് ചെയ്ത 25 യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധിച്ച യാത്രക്കാര്‍ റോഡില്‍ ഇറങ്ങി മറ്റു ബസുകള്‍ തടഞ്ഞു.

Full View

അതെ സമയം സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി കെ.എസ്.ആര്‍.ടി.സി രംഗത്തുവന്നു. ഡ്രൈവറും കണ്ടക്ടറുമില്ലെന്നും ജീവനക്കാർ എത്താതിനെ തുടർന്നാണ് യാത്ര വൈകുന്നതെന്നാണ് കെ.എസ്.ആര്‍.ടി.സി അറിയിക്കുന്നത്. ബദൽ സംവിധാനം ഒരുക്കാൻ ശ്രമിക്കുകയാണന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വിശദീകരിച്ചു.

 K Swift journey delayed, travelers protest at Pathanamthitta

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News