താമരശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്; നാലാം വളവ് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ടനിര

ലോറി ചുരത്തില്‍ കുടുങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണം

Update: 2025-12-16 04:31 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്:താമരശ്ശേരി ചുരത്തിൽ വീണ്ടും ലോറി കുടുങ്ങിയതിന് പിന്നാലെ വന്‍ ഗതാഗതക്കുരുക്ക്.നാലാം വളവ് മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ടനിരയാണ്. 

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഏഴാം വളവില്‍ ലോറി കുടുങ്ങിയത്.സാങ്കേതിക പ്രശ്നങ്ങളാണ് ലോറി കേടാവാന്‍കാരണമെന്നാണ് പറയുന്നത്.മെക്കാനിക്ക് എത്തി ലോറിയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട്.ഉടന്‍ തന്നെ ലോറി മാറ്റാന്‍ കഴിയുമെന്നാണ് പറയുന്നത്.  സ്ഥലത്ത് പൊലീസ് എത്തി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. 

അതിനിടെ നാലാം വളവിൽ നിർത്തിയിട്ട കർണാടക ആര്‍ടിസി ബസ് പിന്നിലേക്ക് നീങ്ങി കാറിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News