'മുസ്‍ലിം ലീഗ് വഞ്ചിച്ചു,ഇനി മുന്നോട്ടുപോകാനാകില്ല'; തെരഞ്ഞെടുപ്പിന് പിന്നാലെ മലപ്പുറം ഒതുക്കുങ്ങലില്‍ യുഡിഎഫില്‍ പൊട്ടിത്തെറി

കോൺഗ്രസ് മത്സരിച്ച വാർഡുകളിലെ സ്ഥാനാർഥികളെ ലീഗ് പരാജയപ്പെടുത്തിയതായി കോൺഗ്രസ്

Update: 2025-12-16 03:18 GMT
Editor : Lissy P | By : Web Desk

മലപ്പുറം: തെരഞ്ഞെടുപ്പിന് പിന്നാലെ മലപ്പുറം ഒതുക്കുങ്ങലിൽ യുഡിഎഫിൽ പൊട്ടിത്തെറി. കോൺഗ്രസ് മത്സരിച്ച വാർഡുകളിലെ സ്ഥാനാർത്ഥികളെ മുസ്‍ലിം ലീഗ് പരാജയപ്പെടുത്തിയതായി കോൺഗ്രസ് ആരോപിച്ചു.

23 വാർഡുകളുള്ള ഒതുക്കുങ്ങലിൽ 17 സീറ്റിൽ മുസ്‍ലിം ലീഗും 6 സീറ്റിൽ കോൺഗ്രസുമായിരുന്ന മത്സരിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് മത്സരിച്ച 6 സീറ്റുകളിലും മുസ്‍ലിം ലീഗ് പരാജയപ്പെടുത്തുകയായിരുന്നുവെന്ന് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു.

എൽഡിഎഫിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞു. എന്നാൽ ലീഗിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് വോട്ട് കുറഞ്ഞത്. കൃത്യമായ ഇടപെടൽ ഉണ്ടായെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. വൈസ് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ കോൺഗ്രസ് നൽകാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ലീഗ് പ്രവർത്തിച്ചതെന്നാണ് ആരോപണം.

Advertising
Advertising

സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവച്ചു.ഇനി യുഡിഎഫ് ആയി മുന്നോട്ടു പോകാൻ കഴിയില്ലന്നാണ് കോൺഗ്രസ് നിലപാട്. ഇനി ലീഗുമായിട്ട് മുന്നോട്ടു പോകാൻ താല്പര്യമില്ലെന്നും ഇവർ വഞ്ചിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

പൊന്മള ഉൾപ്പെടെയുള്ള മറ്റു പഞ്ചായത്തുകളിലും സമാനമായ സംഭവങ്ങൾ ഉള്ളതായും മുസ്‍ലിം ലീഗിലെ ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് ആരോപിക്കുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News