അതിരപ്പിള്ളി -മലക്കപ്പാറ സംസ്ഥാന പാതയിൽ ബസ് തടഞ്ഞ് 'കബാലി'; അമ്പലപ്പാറയിൽ ബസ് കുടുങ്ങിയത് ഒന്നരമണിക്കൂറിലേറെ

പാലക്കാട് നെല്ലിയാമ്പതിയിൽ യുവാക്കൾക്കുനേരെ ഒറ്റയാൻ പാഞ്ഞെടുത്തു

Update: 2025-05-30 03:42 GMT
Editor : Lissy P | By : Web Desk

തൃശൂർ: അതിരപ്പിള്ളി - മലക്കപ്പാറ സംസ്ഥാന പാതയിൽ ബസ് തടഞ്ഞു നിർത്തി കബാലി കാട്ടാന. അമ്പലപ്പാറയിൽ വച്ച് ഒന്നരമണിക്കൂറിലേറെ യാണ്  സ്വകാര്യ ബസ് കാട്ടാന തടഞ്ഞിട്ടത്.ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

കാട്ടാനയെപ്പേടിച്ച് ബസ് പിറകോട്ടെടുത്തു. ഏറെ നേരം കാത്ത് നിന്നതിന് ശേഷമാണ് യാത്രക്കാര്‍ക്കും ആശ്വാസമായത്.  മാസങ്ങൾക്ക് ശേഷമാണ് കബാലി പ്രദേശത്ത് ഇറങ്ങുന്നത്.

അതിനിടെ, പാലക്കാട് നെല്ലിയാമ്പതിയിൽ യുവാക്കൾക്കുനേരെ  ഒറ്റയാൻ പാഞ്ഞെടുത്തു. വടക്കഞ്ചേരി സ്വദേശികളായ സുഗുണൻ, സുൽഫിക്കർ എന്നിവർക്ക് നേരെയാണ് കാട്ടാന പാഞ്ഞെടുത്തത്.

Advertising
Advertising

ഇവർ സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട് പിന്നോട്ട് തിരിച്ചു ഓടിയതിനാൽ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടു. തൊട്ടുമുമ്പിൽ സഞ്ചരിച്ച യാത്രകരെയും കാട്ടാന ആക്രമിക്കാൻ ശ്രമിച്ചതായി ഇവർ പറഞ്ഞു.നെല്ലിയാമ്പതി സന്ദർശിച്ച ശേഷം തിരിച്ചുവരുന്ന സമയത്താണ് ആക്രമണമുണ്ടായത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News