പിണറായി വിജയനെ തകർക്കാമെന്നത് അതിമോഹം; ഓലപാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് കരുതണ്ടെന്ന് കടകംപള്ളി

കോൺഗ്രസ് ഭരിച്ചപ്പോഴാണ് കേരളത്തിൽ പല ആഘോഷങ്ങളും കലക്കിയത്

Update: 2024-10-09 07:15 GMT

തിരുവനന്തപുരം: പൂരം കലങ്ങിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സർക്കാർ അത് അന്വേഷിച്ചുവരികയാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അന്വേഷണത്തിൽ പെട്ടു പോകാൻ സാധ്യത ഉള്ള ആൾക്കാരെ സംരക്ഷിക്കാനാണ് ജുഡീഷ്യൽ അന്വേഷണ ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോൺഗ്രസ് ഭരിച്ചപ്പോഴാണ് കേരളത്തിൽ പല ആഘോഷങ്ങളും കലക്കിയത്. ശിവഗിരിയിൽ ആക്രമണം നടന്നില്ലേ? ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ നടന്ന അടിയുടെ ചിത്രവും RSS കാര്യാലയത്തിൽ തിരുവഞ്ചൂർ സന്ദർശിച്ച പടവും കടകംപള്ളി സഭയില്‍ ഉയര്‍ത്തിക്കാട്ടി. കേരള രാഷ്ട്രീയത്തെ വഴിതിരിച്ച് വിടാൻ ശ്രമിക്കുന്നു. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന എല്ലാ കാര്യങ്ങളും നന്നായി നടത്താൻ നടപടി സർക്കാർ സ്വീകരിക്കുന്നുണ്ട്. പിണറായി വിജയൻ മനുഷ്യ പക്ഷത്ത് ഉറച്ചയാളാണ്. പിണറായി വിജയനെ തകർക്കാമെന്നത് അതിമോഹമാണ്. ഓലപാമ്പ് കാണിച്ച് പേടിപ്പിക്കാമെന്ന് കരുതണ്ട . മാധ്യമങ്ങളുടെ സഹായത്തോടെയാണ് പ്രതിപക്ഷം ഇന്നീ കാണുന്നതെല്ലാം ചെയ്യുന്നതെന്നും കടകംപള്ളി പറഞ്ഞു.

മുഖ്യമന്ത്രിയെ മൂന്നാം വട്ടവും കസേരയിലിരുത്തും . പിണറായി വിജയനെ മൂന്നാമതും മുഖ്യമന്ത്രിയാക്കാൻ ഈ നാട് തയ്യാറാകും. അതിൽ പ്രതിപക്ഷത്തിന് വിറളിപൂണ്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News