കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം: മുഖ്യമന്ത്രിക്ക് പിന്നാലെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി എം.വി ഗോവിന്ദൻ

ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്

Update: 2024-08-15 08:01 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ പാർട്ടി അനുകൂലികൾ ആണെന്ന പൊലീസ് കണ്ടെത്തൽ വന്നതോടെ സിപിഎം പ്രതിസന്ധിയിൽ. മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. പൊലീസ് റിപ്പോർട്ട് കണ്ടത് പത്രത്തിലാണെന്നും കേസിൽ അന്വേഷണ റിപ്പോർട്ട് വന്നിട്ട് മറുപടി നൽകാമെന്നും പറഞ്ഞ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെയും നിലപാട്.

Advertising
Advertising

കാഫിർ സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചത് ആരായാലും അത് തെറ്റാണെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം.  സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്നത് തങ്ങളുടെ നിലപാടല്ലെന്നായിരുന്നു  ബിനോയ്‌ വിശ്വത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയും പാർട്ടിയും നിരന്തരം ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുമ്പോൾ പൊലീസ് കണ്ടെത്തൽ രാഷ്ട്രീയായുധമാക്കുകയാണ് പ്രതിപക്ഷം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News