കാഫിർ സ്‌ക്രീൻഷോട്ട്: ഷെയർ ചെയ്‌തെന്ന് സ്ഥിരീകരിച്ച് ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കരൻ

'തിരുവള്ളൂർ കൂട്ടായ്മ' എന്ന വാട്‌സ്ആപ്പ് ​ഗ്രൂപ്പിലാണ് സ്ഥിരീകരണം

Update: 2026-07-07 05:21 GMT

കോഴിക്കോട്: കാഫിർ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്‌തെന്ന് സ്ഥിരീകരിച്ച് ജിതിൻ ഭാസ്‌കരൻ. 'തിരുവള്ളൂർ കൂട്ടായ്മ' എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയിലാണ് സ്ഥിരീകരണം. ജിതിന്റെ ശബ്ദസന്ദേശം മീഡിയവണിന് ലഭിച്ചു. എസ്‌ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം ഗ്രൂപ്പിൽ നടന്ന ചർച്ചക്കിടെയായിരുന്നു ജിതിന്റെ സ്ഥിരീകരണം.

ഞാൻ മൊഴി കൃത്യമായി കൊടുത്തിട്ടുണ്ട്. നാട്ടിലെ ഗ്രൂപ്പിൽ ഷെയർ ചെയ്‌തെന്ന് പറഞ്ഞിട്ടുണ്ട്. പല കാര്യങ്ങളും ഷെയർ ചെയ്യാറുണ്ട്. അതുപോലെ ഇതും ഷെയർ ചെയ്തിട്ടുണ്ട്. സ്‌ക്രീൻ ഷോട്ട് നിർമിച്ചത് സംബന്ധിച്ച്് ശബ്ദസന്ദേശത്തിൽ ഒന്നും പറയുന്നില്ല.

Advertising
Advertising

അതേസമയം കേസിൽ ജാമ്യം ലഭിച്ച ശേഷം ജിതിൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടിരുന്നു. 10 പേർക്കെങ്കിൽ താൻ സ്‌ക്രീൻ ഷോട്ട് ഷെയർ ചെയ്തതായി തെളിയിക്കാൻ കഴിയുമോ എന്നായിരുന്നു ജിതിന്റൈ വെല്ലുവിളി. ഇതിന് പിന്നാലെയാണ് പോസ്റ്റ് ഷെയർ ചെയ്തതായുള്ള ജിതിന്റെ തന്നെ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.

കേസിൽ അറസ്റ്റിലായ ജിതിന് രണ്ട് ദിവസം മുമ്പാണ് ജാമ്യം ലഭിച്ചത്. ഇതിന് പിന്നാലെ സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയിരുന്നു. അന്വേഷണസംഘത്തെ വെല്ലുവിളിക്കുന്ന ജിതിന്റെ ഫേസ്ബുക്ക് പോസ്റ്റ് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ആരോപിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു. അന്വേഷണസംഘം ഇതിൽ എന്ത് തുടർനടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News