മകളുടെ വിവാഹദിവസം പിതാവിനെ കൊലപ്പെടുത്തി; മകളുടെ സുഹൃത്തും കൂട്ടുകാരും പിടിയില്‍

കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജു (63) ആണ് കൊല്ലപ്പെട്ടത്

Update: 2023-06-28 05:46 GMT

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വയോധികനെ കൊലപ്പെടുത്തി. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജു (63) ആണ് കൊല്ലപ്പെട്ടത്. രാജുവിന്റെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണുവും സുഹൃത്തുക്കളും ചേർന്നാണ് കൊലപ്പെടുത്തിയത്.

മകളുടെ വിവാഹം ഇന്ന് നടത്താനിരിക്കെയാണ് രാജു കൊല്ലപ്പെട്ടത്. രാജുവിന്റെ മകളും ജിഷ്ണുവും സുഹൃത്തുക്കളായിരുന്നു. ഇവരുടെ വിവാഹം നേരത്തെ വീട്ടുകാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ കല്യാണത്തില്‍ നിന്ന് കൊല്ലപ്പെട്ട രാജുവും കുടുംബവും പിന്മാറി. തുടര്‍ന്ന് മകള്‍ക്ക് മറ്റൊരു വിവാഹം തീരുമാനിക്കുകയും ചെയ്തു. വിവാഹത്തിന് മുന്നോടിയായി ബുധനാഴ്ച വീട്ടില്‍ ബന്ധുക്കള്‍ക്കായി വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജുവിനെ ജിഷ്ണുവും കൂട്ടുകാരും കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

Advertising
Advertising

പുലർച്ചെ 12.30 ഓടെയാണ് കൊലപാതകം നടന്നത്. ജിഷ്ണു, സഹോദരൻ ജിജിൻ എന്നിവരെയും ഇവരുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Full View


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News