കലോത്സവങ്ങള്‍ കൂട്ടായ്മയുടെ സാമൂഹികപാഠം സമ്മാനിക്കുന്നുവെന്ന് മോഹൻലാൽ; 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വർണാഭമായ കൊടിയിറക്കം

1028 പോയിന്റോടെ കണ്ണൂരാണ് സ്വര്‍ണക്കപ്പ് ജേതാക്കള്‍

Update: 2026-01-18 12:37 GMT

തൃശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ കൊടിയിറക്കം. 1028 പോയിന്റോടെ കണ്ണൂരാണ് സ്വര്‍ണക്കപ്പ് ജേതാക്കള്‍. മുന്‍ ചാമ്പ്യന്മാരായ തൃശൂര്‍ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും നേടി.

കലോത്സവം കൂട്ടായ്മയുടെ സാമൂഹ്യപാഠമാണ് നല്‍കുന്നതെന്ന് മുഖ്യാതിഥിയായ നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ കാതലായ മാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വാസുകുലൈറ്റിസ് രോഗത്തെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ സിയ ഫാത്തിമക്ക് ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരം നല്‍കിയ വിദ്യാഭ്യാസ വകുപ്പിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഭിനന്ദിച്ചു.

Advertising
Advertising

തൃശൂരിലെ കലോത്സവനഗരിയില്‍ മുഖ്യാതിഥിയായ മോഹന്‍ലാലിനെ കാണുന്നതിനും പ്രതിഭകള്‍ വിജയകിരീടത്തില്‍ മുത്തമിടുന്നതും വീക്ഷിക്കുന്നതിനായി നിരവധി പേരാണ് പങ്കെടുത്തത്. ചടങ്ങില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ.രാജന്‍, ആര്‍. ബിന്ദു, എ.കെ ശശീന്ദ്രന്‍ എന്നിവരും സംസാരിച്ചു.

1023 പോയിന്റോടെയാണ് തൃശൂര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. കോഴിക്കോടുമായി ഒപ്പത്തിനൊപ്പം അവസാനദിവസം വരെ പോരാടിയെങ്കിലും അവസാനലാപ്പില്‍ തൃശൂര്‍ രണ്ടാം സ്ഥാനം അരക്കെട്ടുറപ്പിക്കുകയായിരുന്നു. 1017 പോയിന്റുകളാണ് കോഴിക്കോടിന് ലഭിച്ചത്.

സ്‌കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസിനാണ് കിരീടം. തുടര്‍ച്ചയായി 13ാം തവണയാണ് ഗുരുകുലം എച്ച്എസ്എസ് നേട്ടം കരസ്ഥമാക്കുന്നത്. ഒരുപാട് പ്രയത്‌നങ്ങളുടെ ഫലമാണ് വിജയമെന്നും സന്തോഷമുണ്ടെന്നും കണ്ണൂര്‍ ടീമംഗങ്ങള്‍ മീഡിയവണിനോട് പ്രതികരിച്ചു.

സമാപനദിനത്തിൽ എട്ട് വേദികളിലായായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News