'വനിതാ പൊലീസുകാര്‍ സ്റ്റേഷനു പുറത്തിറങ്ങണം; തിരക്കേറിയ ജങ്ഷനുകളില്‍ ഡ്യൂട്ടിക്ക് നിര്‍ത്തണം'-നിര്‍ദേശവുമായി ഡിവൈ.എസ്.പി

വൈകിട്ട് മൂന്നു മുതല്‍ ആറുവരെ വനിതാ പൊലീസുകാര്‍ക്ക് ഡ്യൂട്ടി നല്‍കണമെന്നാണ് ഡിവൈ.എസ്.പി ഉത്തരവിട്ടത്

Update: 2024-07-20 07:58 GMT
Editor : Shaheer | By : Web Desk

തിരുവനന്തപുരം/കാസര്‍കോട്: വനിതാ പൊലീസുകാര്‍ക്കു കര്‍ശന നിര്‍ദേശവുമായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത്. വനിതാ പൊലീസുകാരെ തിരക്കേറിയ ജങ്ഷനുകളില്‍ ഡ്യൂട്ടിക്ക് നിര്‍ത്തണമെന്നാണു നിര്‍ദേശം. വൈകിട്ട് മൂന്നു മുതല്‍ ആറുവരെയാണ് ഡ്യൂട്ടി നല്‍കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്.

വനിതാ പൊലീസുകാര്‍ സ്റ്റേഷനകത്തുതന്നെയുള്ള ഡ്യൂട്ടികള്‍ മാത്രം ചെയ്യുന്നുവെന്നും ഡിവൈ.എസ്.പി വിമര്‍ശിച്ചു. കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ എല്ലാ പൊലീസുകാരും എട്ടു മണി ഹാജരാകണമെന്ന് ഉത്തരവുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കുന്നത് ചുരുക്കം ചിലര്‍ മാത്രമാണെന്നും ഡിവൈ.എസ്.പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Advertising
Advertising

അതിനിടെ, തിരുവനന്തപുരം റൂറല്‍ എസ്.പിയുടെ സര്‍ക്കുലറിനെച്ചൊല്ലിയും തര്‍ക്കം ഉടലെടുത്തു. കാപ്പാ കേസ് നിര്‍ദേശങ്ങള്‍ എസ്.എച്ച്.ഒമാര്‍ സ്വന്തമായി തയാറാക്കണമെന്ന് എസ്.പി കിരണ്‍ നാരായണ്‍ ഉത്തരവിട്ടു. എസ്.എച്ച്.ഒമാര്‍ എഴുതുന്നത് വിഡിയോയില്‍ പകര്‍ത്തി അയക്കണമെന്നും നിര്‍ദേശമുണ്ട്.

അമിത ജോലിഭാരം അടിച്ചേല്‍പ്പിക്കുന്നുവെന്ന് എസ്.എച്ച്.ഒമാര്‍ പരാതി പറഞ്ഞി ഉയര്‍ത്തിയിരുന്നു. റൈറ്റര്‍മാരുടെ ജോലിയാണ് എസ്.എച്ച്.ഒമാരെക്കൊണ്ട് ചെയ്യിക്കുന്നതെന്ന് പരാതി. എന്നാല്‍, റിപ്പോര്‍ട്ടുകളിലെ തെറ്റുകള്‍ ഒഴിവാക്കാനാണ് നിര്‍ദേശമെന്ന് എസ്.പിയുടെ വിശദീകരണം.

Full View

Summary: Kanhangad DYSP Babu Peringeth orders that women police officers should be kept on duty at busy junctions.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News