കണ്ണൂർ - അബൂദബി വിമാനം വൈകുന്നു; പ്രതിഷേധവുമായി യാത്രക്കാര്‍

150 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാവിലെ 09.15 ഓടെ തന്നെ യാത്രക്കാരെയെല്ലാം വിമാനത്തിൽ കയറ്റിയിരുത്തിയിരുന്നു. അതിന് ശേഷം യാത്ര അനിശ്ചിതമായി വൈകുകയായിരുന്നു

Update: 2023-04-20 11:32 GMT

കണ്ണൂര്‍: കണ്ണൂർ - അബൂദബി വിമാനം വൈകുന്നു. രാവിലെ 09.50 ന് കണ്ണൂരിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. 150 യാത്രക്കാരാണ് വിമാനത്തിലുള്ളത്. രാവിലെ 09.15 ഓടെ തന്നെ യാത്രക്കാരെയെല്ലാം വിമാനത്തിൽ കയറ്റിയിരുത്തിയിരുന്നു. അതിന് ശേഷം യാത്ര അനിശ്ചിതമായി വൈകുകയായിരുന്നു. പിന്നീട് 02.15 വിമാനം പറന്നുറയർന്നുവെങ്കിലും വീണ്ടും തിരിച്ചിറക്കുകയായിരുന്നു.

വിമാനത്തിലെ എയർകണ്ടീഷ്ണർ അടക്കമുള്ള പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം തിരികെയിറക്കിയത്. അതിന് ശേഷം തകരാർ പരിഹരിച്ച് വിമാനം പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അൽപ്പസമയം മുമ്പ് വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ അറിയിക്കുകയായിരുന്നു.

Advertising
Advertising

മറ്റൊരു വിമാനം വിമാനത്തിൽ യാത്രക്കാരെ അബൂദബിയിലേക്ക് കൊണ്ടുപോകുമെന്ന് എയർ ഇന്ത്യ പറയുന്നുണ്ടെങ്കിലും എപ്പോൾ കൊണ്ടുപോകുമെന്ന കാര്യം വ്യക്തമാക്കുന്നില്ല. യാത്രക്കാർ ഇപ്പോൾ വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News