Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: കണ്ണൂർ അർബൻനിധി ലിമിറ്റഡ് തട്ടിപ്പിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആന്റണി സണ്ണി, ഗഫൂർ കെ.എം എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. പ്രതികൾക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന് ഹൈക്കോടതി പറഞ്ഞു.
കേസിൽ 40 കോടിയുടെ തട്ടിപ്പ് ഇഡി കണ്ടെത്തിയിരുന്നു. കണ്ണൂർ അർബൻനിധി ലിമിറ്റഡിൽ നിന്ന് മറ്റു അക്കൗണ്ടുകളിലേക്ക് പണം മാറ്റിയെന്ന പരാതിയിലാണ് ഇഡി കേസെടുത്തത്. അന്വേഷണം പൂർത്തിയായെന്ന് ഇഡി അറിയിച്ചു.